കാഞ്ഞിരപ്പള്ളിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു ; സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി വീണ്ടും കോവിഡ് ഭീഷണിയിൽ . സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്കാണ് കാഞ്ഞിരപ്പള്ളി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചത് . ആശുപത്രികളിൽ ജലദോഷം, തൊണ്ടവേദന, ചുമ ലക്ഷണങ്ങളുമായി എത്തുന്നവരോട് കോവിഡ് ടെസ്റ്റും നടത്തുവാൻ ഡോക്ടർമാർ നിർദേശിക്കുന്നു. അങ്ങനെ ചെയ്യുന്നവരിൽ നിരവധിപേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ ഭൂരിഭാഗവും കോട്ടയം ജില്ലയിൽ നിന്നാണ് . കിഴക്കൻ മലയോരങ്ങളിൽ ഡെങ്കിപ്പനി ബാധിതരിൽ കോവിഡും ബാധിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്
വാക്‌സിനേഷൻ എടുത്തവരിൽ മൂന്നാം തവണയും കോവിഡ് ബാധയുണ്ടായി എന്നത് ആശങ്ക ഉയർത്തുന്നു. ഇപ്പോൾ വ്യാപിച്ചിരിക്കുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽ എഫ് 7, എൻബി 1.8 എന്നിവ യ്ക്ക് രോഗവ്യാപനശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയവ ഉള്ളവർ നിർബന്ധമായും മാസ് ക് ധരിക്കണം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് സുരക്ഷിതം. ആശുപത്രിക ളിൽ മാസ്‌ക് നിർബന്ധമാക്കിയി ട്ടുണ്ട്.
ആരോഗ്യ പ്രവർത്തകരും മാസ്ക് ധരിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകാനും നിർദേശമുണ്ട്. രോഗലക്ഷണമുള്ള വർക്ക് കോവിഡ് പരിശോധന നടത്താ നും ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉ റപ്പാക്കാനും ആശുപത്രികൾക്ക് നിർദേശമുണ്ട്.
