ഇരട്ട അപകടം :- വൈദ്യുതി പോസ്റ്റിലിടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒടിഞ്ഞ പോസ്റ്റ് മറ്റൊരു കാറിന്റെ മുകളിലേക്ക് വീണു..
കൊടുങ്ങൂർ : കൊടുങ്ങൂർ – മണിമല റോഡിൽ നിയന്ത്രണംവിട്ട കാർ വഴിവക്കിലെ വൈദ്യുതി പോസ്റ്റിലിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. പിന്നാലെ എത്തിയ കാറിന് മുകളിലേക്ക് ഒടിഞ്ഞ തൂൺ വീണു.
തിങ്കളാഴ്ച രാവിലെ ഒൻപരയോടെ അമ്പിപ്പടിയിലായിരുന്നു അപകടം. കൊടുങ്ങൂരിലേക്ക് വന്ന കല്ലുതെക്കേതിൽ ദീപ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഓട്ടത്തിനിടയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച ശേഷം 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒടിഞ്ഞ വൈദ്യുത തൂണും കമ്പികളും പിന്നാലെ എത്തിയ കാറിന് മുകളിൽ വീണ് തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ദീപയെ കൊടുങ്ങൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുത ലൈൻ വിശ്ചേദിച്ച ശേഷമാണ് കാർ യാത്രികനെ പുറത്തെടുത്തത്.
