KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇൻഫാം കിസാൻ ജെംസ് എക്‌സലൻസ് അവാർഡ്

പാറത്തോട്: ഇൻഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി കാർഷികജില്ല ആതിഥേയത്വം വഹിക്കുന്ന ‘ഇൻഫാം കിസാൻ ജെംസ് എക്‌സലൻസ് അവാർഡ് 2025’ തിങ്കളാഴ്‌ച രാവിലെ 10 ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണം നടത്തും.

ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്.എസ്,എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കിയും ഗവണ്‍മെന്റ് അംഗീകൃത യൂണിവേഴ്സിറ്റികളില്‍ നിന്ന് ബിരുദത്തിലോ ബിരുദാനന്തര ബിരുദത്തിലോ 1, 2, 3 റാങ്കുകള്‍ നേടിയ കുട്ടികളെ ഇന്‍ഫാം വിദ്യാശ്രീ അവാര്‍ഡ് നല്‍കിയും അവരുടെ മാതാപിതാക്കളോടൊപ്പം ഇന്‍ഫാം അനുമോദിക്കും. കുട്ടികള്‍ക്ക് സ്വര്‍ണ നാണയങ്ങളും മെമെന്റോയും മറ്റു സമ്മാനങ്ങളും നല്‍കും

error: Content is protected !!