KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗവും എസ്എസ്എൽസി അവാർഡ് ദാനവും.

കാഞ്ഞിരപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് 34-ാമത് വാർഷിക പൊതുയോഗവും എസ്എസ്എൽസി അവാർഡ് ദാനവും നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ പ്രസിഡന്റുമായ എം.കെ. തോമസ്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറയിൽ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു .

ജനറൽ സെക്രട്ടറി ബിജു പത്യാല റിപ്പോർട്ടും ട്രഷറർ വി. എം. അബ്ദുസലാം കണക്കും അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, രക്ഷാധികാരി മാത്യു ചാക്കോ വെട്ടിയാങ്കൽ, വൈസ് പ്രസിഡന്റ്മാരായ മനോജ് അമ്പാട്ട്, ജോജി ഗ്ലോബൽ, നജീബ് ഇസ്മായിൽ, സെക്രട്ടറിമാരായ സുരേഷ് കുമാർ, ഉണ്ണി ചെറിയാൻ ചീരൻവേലിൽ, അബ്ദുൾ ജബ്ബാർ, മുഹമ്മദ് ശരീഫ്, വനിതാ വിംഗ് പ്രസിഡന്റ് ലിസിയമ്മ ചാക്കോ, യൂത്ത് വിംഗ് പ്രസിഡന്റ് റിജോ ജോസ് ചീരാംകുഴിയിൽ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു .

error: Content is protected !!