എ.കെ. ജെ. എം. സ്കൂളിൽ വിജയദിനം ആഘോഷിച്ചു
കാഞ്ഞിരപ്പള്ളി : എ.കെ. ജെ. എം. സ്കൂളിൽ കഴിഞ്ഞ അധ്യായന വർഷം എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ. അഗസ്റ്റിൻ പീടികമല എസ് ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ സോനറ്റ് ജോസ് ഐ.എ.എസ്. ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സ്കൂൾ ചെയർമാൻ അബ്രാറുള്ള താജുദീൻ സ്വാഗതവും ഹയർ സെക്കൻഡറി കോർഡിനേറ്റർ സഞ്ജു ജോൺ കൃതജ്ഞതയും അർപ്പിച്ചു. വിജയികൾ സോനസ് ജോസ് ഐഎസിൽ നിന്നും അവാർഡുകൾ സ്വീകരിച്ചു. പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്കുപോലും ഐ.എ.എസ്. പോലുള്ള വലിയ വിജയങ്ങൾ കൈവരിക്കാൻ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള നിശ്ചയദാർഢ്യവും കഠിനപ്രയത്നവും ആണ് വേണ്ടതെന്ന് കുട്ടികൾക്കുള്ള സന്ദേശത്തിൽ സോനറ്റ് ജോസ് ഐ.എ.എസ്. പറഞ്ഞു.
