KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു.

മുണ്ടക്കയം : അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച്, മുണ്ടക്കയം പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ യോഗ പരിശീലനം നൽകിയവരുടെ, യോഗ പ്രദർശനവും, ക്ലാസും മുണ്ടക്കയം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ഷീല ഡോമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി വി അനിൽകുമാർ, ഷിജി ഷാജി,സുലോചന സുരേഷ്, ദിലീഷ് ദിവാകരൻ, ഝാൻസി തൊട്ടിപ്പാട്ട്, ലിസ്സി ജിജി, ഫൈസൽ മോൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ പത്മനാഭൻ, പരിശീലക അജിത ബിജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പഞ്ചായത്തിന്റെ പരിശീലന കേന്ദ്രങ്ങളായ കലാദേവി ക്ലബ്ബ്, അമരാവതി ആയുർവേദ ആശുപത്രി മുരിക്കുംവയൽ , വണ്ടൻപതാൽ , വേലനിലം എന്നീ യോഗ കേന്ദ്രങ്ങളിൽ പരിശീലിച്ച 64 പേർ യോഗ പ്രദർശനം നടത്തി.

error: Content is protected !!