ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ `സാപ്‌സ് എക്‌സലന്‍സിയ അവാര്‍ഡ് ഡേ’ മുന്‍ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘടനം ചെയ്തു.
കാഞ്ഞിരപ്പള്ളി: ആഗോളവത്‌കൃത സമൂഹത്തിന്റെ അംഗമായി അതിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാൻ വിദ്യാർഥികള്‍ സ്വയം സജ്ജരാകണമെന്ന് മുന്‍ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ `സാപ്‌സ് എക്‌സലന്‍സിയ അവാര്‍ഡ് ഡേ’ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോരുത്തരും അവനവന്റെ കഴിവുകളും നൈപുണ്യങ്ങളും തിരിച്ചറിഞ്ഞ് പഠന, തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കണമെന്നും പ്രകൃതി സ്‌നേഹമുള്ള ഒരു തലമുറയായി വളര്‍ന്നുവരണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. പരസ്‌പരം പിന്തുണച്ചുകൊണ്ട്, സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നമ്മുടെ ജീവിത മേഖലകളില്‍ വ്യാപരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കാനായി ചേര്‍ന്ന സമ്മേളനത്തില്‍ മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, പി.റ്റി.എ. വൈസ് പ്രസിഡന്റ് ശോഭ വര്‍ക്കി, അലുമിനി അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോ. ജൂബിലന്റ് കിഴക്കേത്തോട്ടം, സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, വിദ്യാര്‍ഥി പ്രതിനിധികളായ നകുല്‍ സി. അനില്‍, അസ്‌റ ഫാത്തിമ, നയന കൃഷ്‌ണകുമാര്‍, കെവിന്‍ ഷിജോ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കി.
