എസ്ബിഐ 70-ാം വാർഷികം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ 70 വിദ്യാർഥികൾ രക്തദാനം നടത്തി
കാഞ്ഞിരപ്പള്ളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചങ്ങനാശേരി റീജനൽ ഓഫിസ്, സെന്റ് ഡൊമിനിക്സ് കോളജ് എൻഎസ്എസ് യൂണിറ്റ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാംപിൽ സെന്റ് ഡൊമിനിക്സ് കോളജിലെ 70 വിദ്യാർഥികൾ രക്തം ദാനം ചെയ്തു. ഇന്ത്യയൊട്ടാകെ 70,000 പേരുടെ രക്തദാന ക്യാംപ് നടത്തുന്നതിന്റെ ഭാഗമായാണ് ക്യാംപ് സം ഘടിപ്പിച്ചത്.
ലയൺസ് – എസ്.എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ക്യാംപ് നയിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അധ്യക്ഷതയിൽ എസ്ബിഐ റീജനൽ മാനേജർ പി.അനിത ക്യാംപ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം സന്ദേശം നൽകി. ജനറൽ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ഗ്രേസന്ന ജോയി, കോളജ് ബർസാർ ഫാ. ഡോ. മനോജ് പാലക്കുടി, എസ്ബിഐ ബ്രാഞ്ച് മാനേജർ യദു കെ.മാണി, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ, വൊളന്റിയർ സെക്രട്ടറി ആൽ ബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
