ക്ഷണക്കത്തുകളുടെ വമ്പൻ ശേഖരവുമായി ചിറക്കടവ് പറപ്പള്ളിക്കുന്നേൽ പി. എൻ. സോജൻ
കാഞ്ഞിരപ്പള്ളി : തന്നെ ക്ഷണിച്ച വിവാഹങ്ങളുടെ ക്ഷണക്കത്തുകളുടെ ശേഖരം കാത്തുസൂക്ഷിക്കുയാണ് ചിറക്കടവ് കിഴക്കുംഭാഗം പറപ്പള്ളിക്കുന്നേൽ പി.എൻ.സോജൻ എന്ന റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ. 1989 നവംബർ 9നു നടന്ന സഹോദരിയുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് സൂക്ഷിച്ചു തുടങ്ങിയതാണ്. 1991ൽ സ്വന്തം വിവാഹം. അതിന് വെറും കടലാസിൽ അച്ചടിച്ച ക്ഷണക്കത്താണ് നൽകിയത്.
എല്ലാ ക്ഷണക്കത്തുകളും വർഷം തിരിച്ചാണു സൂക്ഷിച്ചിരിക്കുന്നത്. ഗൃഹപ്രവേശം, ഉപനയനം തുടങ്ങിയവയുടെ ക്ഷണക്കത്തുകളും ശേഖരത്തിലുണ്ട്. സഞ്ചയനത്തിന്റെ്റെ കുറി മാത്രം വയ്ക്കാറില്ല. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായിരുന്ന ഈ അറുപത്തൊന്നുകാരൻ നിലവിൽ ചിറക്കടവ് ഗ്രാമദീപം വായ നശാലയുടെ സെക്രട്ടറിയാണ്.
34 വർഷം മുൻപ് സോജന്റെ വിവാഹത്തിൽ പങ്കെടുത്തവർക്ക് നൽകിയത് ഒരു ചായയും മിഠായിയും മാത്രം. ‘ലളിതമായ വിവാഹ ചടങ്ങിൽ സംബന്ധിക്കാൻ താങ്കളെയും കുടുംബാംഗങ്ങളെയും സവിനയം ക്ഷണിക്കുന്നു എന്നായിരുന്നു ക്ഷണക്കത്തിലെ വരികൾ തന്നെ.
ആചാരങ്ങളിലൊന്നും അത്ര : താൽപര്യമില്ല. രണ്ടു മക്കളുടെയും ചോറുണ്, നൂലുകെട്ട് എഴുത്തിനിരുത്ത് തുടങ്ങിയവയൊന്നും സോജൻ നടത്തിയിട്ടില്ല. മുത്ത മകൾ അനു കലാമണ്ഡലത്തിൽ നിന്നു സംഗീതം പഠിച്ചിറങ്ങി ഇപ്പോൾ മ്യൂറൽ പെയ്ന്റിങ് പ്രഫഷനലാണ്. മകൻ അനന്തു ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് ഹോട്ടൽ ബിസിനസ് തുടങ്ങാനു ള്ള ശ്രമത്തിലും.
ബിഎസ്എൻഎലിൽ 42 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചപ്പോഴും ആർഭാടം ഒഴിവാക്കി. പകരം നിർധന കുടുംബങ്ങ ളിലെ 20 കുട്ടികൾക്ക് പഠനാവശ്യ ത്തിനായി ഒരു വർഷത്തേക്ക് എഫ്‌ടിടിഎച്ച് കണക്ഷൻ സ്വന്തം ചെലവിൽ നൽകി. ഒരു കണക്ഷന് 5650 രൂപ നിരക്കിലാണ് ഇന്റർനെറ്റ് കണക്ഷനുള്ള പണം മുടക്കിയത്.
ബിഎസ്എൻഎലിലെ ഒരു ജീ വനക്കാരൻ ഇങ്ങനെ മാതൃക കാട്ടിയത് കോട്ടയത്തെ ജനറൽ മാനേജർ തിരുവനന്തപുരത്തെ ചിഫ് ജനറൽ മാനേജരെ അറിയിച്ചു. അതോടെ ഈ ആശയം ബി എസ്എൻഎൽ ഏറ്റെടുത്തു. ആ പദ്ധതിയാണ് വിദ്യാമിത്രം. സുമനസ്സുകൾക്കു നിർധന വിദ്യാർഥികളുടെ പഠനത്തിനു സഹായി ക്കാൻ ഇന്റർനെറ്റ് കണക്ഷൻ സ്പോൺസർ ചെയ്യാവുന്ന പദ്ധതിയാണ് വിദ്യാമിത്രം.
തന്റെയും ഭാര്യ ബിന്ദുവിന്റെയും മരണശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനു വിട്ടുനൽകാൻ തയാറാണെന്ന് എഴുതി നൽകിയിരിക്കുകയാണ് ഇരുവരും.
