തകർന്ന റോഡ് നന്നാക്കണം : പാക്കാനത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു.
എരുമേലി : പാക്കാനം–കാരിശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു. തുടർന്ന് പാക്കാനം ടൗണിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
മുൻ വാർഡ് അംഗം ജോമോൻ വാഴപ്പനാടി അധ്യക്ഷത വഹിച്ച ധർണ ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സി. പി. രാജപ്പൻ, ജോയ് പാലമുറി, പി. കെ. വിശ്വംഭരൻ, ഭാസ്കരൻ, തങ്കച്ചൻ വെട്ടിക്കൽ, ആന്റണി ചോലപാടം
എന്നിവർ പ്രസംഗിച്ചു.
