KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലോറിയിൽ തടി ലോഡിങ്ങിനിടെ, താഴെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.


കണമല : ലോറിയിൽ തടി കയറ്റുന്നതിനിടെ തൊഴിലാളി താഴെ വീണ് മരിച്ചു. പമ്പാവാലി ആറാട്ടുകയം സ്വദേശി വേലംപറമ്പിൽ വി കെ രവീന്ദ്രൻ ( 60) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.40 ഓടെ പമ്പാവാലി അഴുതമുന്നി ഭാഗത്ത് വച്ച് ലോറിയിൽ തടി കയറ്റുന്നതിനിടെ ആണ് അപകടം. തടി കയറ്റുന്നതിനായി വയ്ക്കുന്ന പടങ്ങിൽ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് ഒപ്പം പണി ചെയ്യുകയായിരുന്ന തൊഴിലാളികൾ പറഞ്ഞു.
ഭാര്യ. ശാന്ത രവീന്ദ്രൻ .
മക്കൾ: രശ്മി വി രവീന്ദ്രൻ , രതിൻ വി. രവീന്ദ്രൻ , രതീഷ് വി രവീന്ദ്രൻ .
എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മുക്കൂട്ടുതറ അസീസ്സി ആശുപത്രി മോർച്ചറിയിൽ . ശനിയാഴ്ച പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകുമെന്ന് പോലിസ് അറിയിച്ചു.

error: Content is protected !!