KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദുരന്ത നിവാരണ യജ്ഞം – കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഏകദിന ശില്പശാല നടത്തി

കാഞ്ഞിരപ്പളളി : കാലാവസ്ഥ വ്യതിയാനവും, ദുരന്ത സാധ്യതകളെയും മുൻനിർത്തി എടുക്കേണ്ട മുൻകരുതലുകളും, പ്രതിരോധ പ്രവർത്തനങ്ങളും, രക്ഷാപ്രവർത്തനവും, പകർച്ചവ്യാധികളുടെ വരവും തടയാനുളള മുന്നോരുക്കങ്ങളാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്തത്തിൽ നടത്തിയ ഏകദിന ശില്പശാലയില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. കാഞ്ഞിരപ്പള്ളി ബ്ലോക്കിന് പരിധിയില്‍ പെടുന്ന 7 പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരും, ആരോഗ്യ വകുപ്പിലെ ജീവനക്കാരും, ഫയര്‍ & റെസ്ക്യൂ വകുപ്പിലെ ജീവനക്കാരും പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് അജിത രതീഷ് സെമിനാര്‍ ഉദ്‌ഘാടനം ചെയ്തു.സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റ്റി.ജെ മോഹനന്‍,ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി.എസ്.ക്യഷ്ണകുമാര്‍, പി.കെ പ്രദീപ്, രത്നമ്മ രവീന്ദ്രന്‍,അനു ഷിജു, എപ്പിഡെര്‍മോളജിസ്റ്റ് ഡോ.ജിത്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജിത്ത്.എസ്, ഫയര്‍ ഓഫീസര്‍മാരായ നൗഫല്‍ പി.ഐ, ഷമീര്‍ എം.പി, ജോയിന്‍റ് ബി.ഡി.ഒ സിയാദ് റ്റി.ഇ, വനിതാക്ഷേമ ഓഫീസര്‍ പ്രശാന്ത്.സി, സീനിയര്‍ ക്ലര്‍ക്ക് ദീലിപ് കെ.ആര്‍.,ജോയിന്‍റ് ബിഡിഒ ആശാലത, ഹെഡ് അക്കൗണ്ടന്‍റ് റെജി മോന്‍ കെ.ആര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

error: Content is protected !!