ഓടിക്കൊണ്ടിരുന്ന കാർ നിർത്തിയിട്ട കാറിലിടിച്ച് തീപിടിച്ചു
വാഴൂർ : പുളിക്കൽ കവലയിൽ ഓടിക്കൊണ്ടിരുന്ന കാർ നിർത്തിയിട്ട കാറിലിടിച്ച് തീപിടിച്ചു. തീ പിടിച്ച കാർ വഴിവക്കിലെ മരത്തിലിടിച്ചു നിർത്തി. ആർക്കും പരിക്കില്ല.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പുളിക്കൽ കവലയിൽ ചങ്ങനാശേരി – വാഴൂർ റോഡിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന തുരുത്തി സ്വദേശി ബെന്നി സഞ്ചരിച്ച കാർ പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. പിന്നീട് വഴിവക്കിൽ നിന്ന മരത്തിൽ ഇടിപ്പിച്ചാണ് കാർ നിർത്തിയത്. കാറിനുള്ളിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . പാമ്പാടിയിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.കാർ പൂർണ്ണമായും കത്തിനശിച്ചു.
