KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുസ്‌ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ എക്‌സലൻസ് അവാർഡ് വിതരണം

പൊൻകുന്നം: മുസ്‌ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ കുടുംബസംഗമവും എക്‌സലൻസ് അവാർഡ്ദാന സമ്മേളനവും ജില്ലാപ്രസിഡന്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. സി.ഐ.അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് മണിമല മുഖ്യപ്രഭാഷണം നടത്തി.

ടി.എ.ശിഹാബുദീൻ, പി.എം.സലിം, അഷ്‌റഫ് വാഴക്കൂട്ടം, പി.ഇ.അക്ബർ, പി.കെ.അബ്ദുറഹ്മാൻ, നിസാമുദീൻ പുല്ലത്തിനാൽ തുടങ്ങിയവർ പ്രസംഗിച്ചു. പി.പി.ഇസ്മയിൽ പള്ളിക്കശ്ശേരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡ് വിവിധ രംഗങ്ങളിലെ പ്രതിഭകളായ ഡോ.സജീവ് പള്ളത്ത്, മോഹൻ പുതുപ്പള്ളാട്ട്, കെ.എ.അബ്ബാസ്, കെ.എസ്.ജലജമ്മ, ടി.മേരി, ഐഫൂന റിയാസ്, അൻവർ അഷറഫ്, ഫാത്തിമ തൗഫീക്ക്, പി.എസ്.മുഹമ്മദ് യാസീൻ, എസ്.അതുൽകൃഷ്ണ തുടങ്ങിയവർക്ക് സമ്മാനിച്ചു.

error: Content is protected !!