ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വാഴൂർ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വാഴൂർ നെടുമാവിൽ താമസിക്കുന്ന ചാമംപതാൽ പനമൂട് സ്വദേശി കുമ്പുക്കൽ വീട്ടിൽ പരേതനായ സത്യന്റെ മകൻ സത്യരാജ് (ഗോപാലകൃഷ്ണൻ 33) ആണ് മരിച്ചത്. കൊടുങ്ങൂരിലെ ബിഎസ്എൻഎൽ കരാർ ജീവനക്കാരനാണ്.
വ്യാഴാഴ്ച രാത്രി ഒൻപതിന് ദേശീയപാതയിൽ ഇളപ്പുങ്കൽ പെൻഷൻ ഭവന് സമീപമായിരുന്നു അപകടം. കൊടുങ്ങൂരിൽ നിന്നും നെടുമാവിലെ വീട്ടിലേക്ക് പോകുമ്പോൾ സത്യരാജ് സഞ്ചരിച്ച ബൈക്കും കോട്ടയത്തു നിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്യരാജിനെ നാട്ടുകാർ ചേർന്ന് കൊടുങ്ങൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.. അമ്മ: ശ്യാമള.
സഹോദരങ്ങൾ – സത്യഭാമ, സത്യവതി.
മൃതദേഹം കൊടുങ്ങൂർ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ
