KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബൈപാസിൽ റീത്ത് സമർപ്പിച്ച് യുഡിഎഫ് പ്രതിഷേധം.ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു.. വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം.

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം അട്ടിമറിക്കുന്നതായി ആരോപിച്ചു യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്തേക്ക് മാർച്ച് നടത്തി. ബൈപ്പാസിന്റെ നിർമാണം നിലച്ച പില്ലറുകളിൽ റീത്ത് വച്ചു പ്രതിഷേധിച്ചു. സിവിൽ സ്റ്റേഷനു മുന്നിൽ നിന്നു പ്രകടനമായി എത്തിയാണ് പ്രതിഷേധിച്ചത്. ബൈപാസ് നിർമാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും, വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും ഡിസിസി ജനറൽ സെക്രട്ടറി പി. എ.ഷമീർ പറഞ്ഞു.

പ്രതിഷേധ യോഗം കേരള കോൺഗ്രസ് സംസ്ഥാന സമിതിയംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ജോയ് മുണ്ടാംപള്ളി അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി പി. എ.ഷമീർ, മുസ്‌ലിം ലീഗ് സംസ്ഥാന സമിതിയംഗം വി.എസ്. അജ്മൽ ഖാൻ, ഡിസിസി ജനറൽ സെക്രട്ടറി പ്രഫ.റോണി കെ. ബേബി, യുഡിഎഫ് മണ്ഡലം കൺവീനർ ബിജു പത്യാല, സെക്രട്ടറി നാസർ കോട്ടവാതു ക്കൽ, ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങര, രഞ്ജു തോമസ്, ഒ.എം. ഷാജി, നായിഫ് ഫൈസി, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, ലാജി മാടത്താനി, ബിനു കുന്നുംപുറം, ദിലീപ് ചന്ദ്രൻ, അജ്‌മൽ പാറയ്ക്കൽ, ഡാനി ജോസ്, ബിജു ശൗര്യാംകുഴിയിൽ, വി.എസ്.അൻഷു മോൻ, നസീമ ഹാരിസ്, ജാൻസി ജോർജ്, ഫസിലി കോട്ടവാതുക്കൽ, സജി ഇല്ലത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!