സ്‌കൂൾ വളപ്പിൽ എട്ടടി മൂർഖൻ .. ഭീതിയോടെ വിദ്യാർത്ഥികളും പ്രദേശവാസികളും
കാഞ്ഞിരപ്പള്ളി പേട്ട ഗവ.ഹൈസ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന ബിഎഡ് സെന്ററിനു സമീപം സാമാന്യത്തിൽ അധികം വലിപ്പമുള്ള മുർഖൻ പാമ്പിനെ കണ്ടു. അഗ്നിരക്ഷാ സേനയും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തിയെങ്കിലും പാമ്പിനെ പിടികൂടാനായില്ല. ഓപ്പൺ ഓഡിറ്റോറിയത്തിന് സമീപത്തെ കരിങ്കല്ലു കൊണ്ടു നിർമിച്ചിട്ടുള്ള സംരക്ഷണ ഭിത്തിയിലെ വിടവിലൂടെ കയറിപ്പോകുന്നതാണു ബിഎഡ് സെന്ററിലെ വിദ്യാർഥികൾ കണ്ട ത്. വിദ്യാർഥികൾ പാമ്പിന്റെ ദൃശ്യം ഫോണിൽ പകർത്തി.
ബിഎഡ് സെന്റർ, ഗവ.ഹൈസ്കൂൾ, ഐഎച്ച്ആർഡി കോളജ് എന്നിവ ഒരേ വളപ്പിലെ പല കെട്ടിടങ്ങളിലായാണു പ്രവർത്തി ക്കുന്നത്. വളപ്പിലും മൈതാനത്തിനു ചുറ്റും കാടു കയറിയിട്ടുണ്ട്. പാമ്പ് കയറിപ്പോയ കൽക്കെട്ടിനു മറുവശത്ത് ഒട്ടേറെ വീടുകളുമുണ്ട്. 3 സ്ഥാപനങ്ങളിലായി ഒട്ടേറെ വിദ്യാർഥികൾ പഠിക്കുന്ന സ്ഥലത്തെ കാട് വെട്ടിത്തെളിക്കണമെന്ന ആവശ്യം ശക്തമായി.
