ജ്വലനം നിലച്ചു ; പോരാളി യാത്രയായി .. വിഎസിന് ആദരാഞ്ജലികൾ
കേരളത്തിലെ ആദ്യതലമുറ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും സമുന്നതരായ നേതാക്കളിൽ ഒരാൾ ആയിരുന്നു. സ. വി.എസ്. അച്യുതാനന്ദൻ. ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, സഖാവ് വി.എസ്സിന് ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല.
മണ്ണിലധ്വാനിക്കുന്ന ജനതയുടെ അവകാശബോധം ഉറപ്പിച്ച ഉജ്വല ജനനായകനെയാണ് വിഎസിന്റെ അന്ത്യത്തോടെ കേരളത്തിന് നഷ്ടമായത്.
സമൂഹത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എപ്പോഴും പ്രവർത്തിച്ച, കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതിൽ അതുല്യ സംഭാവന നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്നേഹ സ്മരണയ്ക്ക് മുമ്പിൽ ഏറെ ആദരവോടെ പ്രണാമം അർപ്പിക്കുന്നതായി ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അനുശോചന കുറിപ്പിൽ അറിയിച്ചു.
