കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് കിറ്റും ചികിത്സ ധനസഹായവും വിതരണം ആരംഭിച്ചു
മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്തിലെ കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് കിറ്റും, ചികിത്സാ ധനസഹായവും, പാലിയേറ്റീവ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്തു തുടങ്ങി. കിറ്റുകളുടെ വിതരണ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖദാസ് നിർവഹിച്ചു.
സിവി അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, ദിലീഷ് ദിവാകരൻ, ബെന്നി ചേറ്റുകുഴി, ജാൻസി തൊട്ടിപ്പാട്ട്, ലിസ്സി ജിജി, പാലിയേറ്റീവ് സ്റ്റാഫ് സിസ്റ്റർ വിൻസി എന്നിവർ പങ്കെടുത്തു
