KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയത്തിൽ തകർന്ന ഇളംകാട് പാലം, പുതുക്കിപ്പണിത് താത്ക്കാലികമായി തുറന്നു കൊടുത്തു ; പ്രദേശവാസികൾക്ക് ആശ്വാസം ..

കൂട്ടിക്കല്‍ : 2021 ഒക്ടോബർ 16 നുണ്ടായ മഹാ പ്രളയത്തില്‍ ബലക്ഷയം സംഭവിച്ച ഇളംകാട് പാലം പുതുക്കിപ്പണിത് ജനങ്ങള്‍ക്ക് താത്ക്കാലികമായി തുറന്നു കൊടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പില്‍ നിന്നും 2.50 കോടി രുപാ മുതല്‍ മുടക്കിയാണ് പാലം നിർമ്മിച്ചത് . അപ്രോച്ച് റോഡിന്റെയും മറ്റു പണികള്‍ പൂർത്തിയാക്കുവാൻ കാലതാമസം നേരിടുന്നതിനാല്‍ ജനങ്ങളുടെ യാത്രാ ദുരിതം കണക്കിലെടുത്താണ് പാലം താത്ക്കാലികമായി തുറന്നു നൽകിയത് .ഇതോടെ ഇളംകാട് ടോപ്പ് , മ്ലാക്കര ,വല്യേന്ത , മൂപ്പന്‍മല പ്രദേശങ്ങളിലെ നൂറുകണക്കിന് ജനങ്ങള്‍്ക്ക് വലിയ ആശ്വാസമായി .

                ഇളംകാട് ടൗണില്‍ ചേർന്ന   യോഗത്തില്‍ കൂട്ടിക്കല്‍  പഞ്ചായത്ത് പ്രസിഡന്റ്  ബിജോയ് ജോസ് മുണ്ടുപാലം അദ്ധ്യക്ഷനായി.  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎ യാണ് പാലം ജനങ്ങള്‍ക്കായി തുറന്നു നല്‍കിയത് .ഇളംകാട് വാഗമണ്‍ റോഡിന്റെ നിർമ്മാണം   ഉടന്‍ ആരംഭിക്കുമെന്നും ഒരു മാസത്തിനകം ടെന്‍ഡർ നടപടികള്‍ പൂര്‍്ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരന്‍ ,പഞ്ചായത്ത് മെമ്പര്‍മാരായ രജനീ സുധീർ , പി.എസ് സജിമോന്‍ , ജെസ്സി ജോസ് , കെ.എന്‍ വിനോദ് , സിന്ധു മുരളീധരന്‍ , കെ .എസ് മോഹനന്‍ , എം.വി ഹരിഹരന്‍ , പി.കെ സണ്ണി , റ്റി.പി റഷീദ് , എം.എസ് മണിയന്‍ , വി.വി സോമന്‍ എ ന്നിവർ സംസാരിച്ചു.
error: Content is protected !!