KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മുൻ പ്രസിഡന്റ് ജോഹർ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോട്ടയം പ്രിൻസിപ്പൽ ആൻഡ് സെക്ഷൻസ് ജഡ്ജ് എം മനോജ് സമ്മേളനത്തിൽ മുഖ്യ അതിഥിയായിരുന്നു.
കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി അഡ്വക്കേറ്റ് ജ്യോതിഷ് ജോസഫ് പുതിയാപറമ്പിൽ, സെക്രട്ടറിയായി നിക്കോളാസ് ജെ നീരാക്കൽ, ട്രഷററായി ജോസഫ് തോമസ് കോടംകണ്ടത്ത് എന്നിവർ സ്ഥാനമേറ്റു.

യോഗത്തിൽ റോട്ടറി അസിസ്റ്റൻറ് ഗവർണർ ഡൊമിനിക് നിരപ്പേൽ, റോട്ടറി ഡിസ്ട്രിക് പ്രോജക്ട് ചെയർമാൻ ജോഷ് ജോസഫ് മണ്ണിപറമ്പിൽ, പ്രൊഫസർ ഡോ: കെ എസ് കുര്യൻ, മുൻ സെക്രട്ടറി ശ്യാം വർക്കി കല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!