KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ഡോമിനിക്സ് കത്തീഡ്രല്‍ ദ്വിശതാബ്ദി സാംസ്കാരികസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് കത്തീഡ്രല്‍ ദ്വിശതാബ്ദിയോടനുബന്ധിച്ച് നടത്തിയ സാംസ്കാരികസമ്മേളനം ആഗസ്റ്റ് 3-ാം തീയതി വൈകുന്നേരം 5 മണിക്ക് മഹാജൂബിലി ഹാളില്‍വച്ച് നടത്തി. ഉച്ചകഴിഞ്ഞ് 3 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വി. കുര്‍ബാനയര്‍പ്പിച്ചു. കത്തീഡ്രല്‍ ഇടവകയില്‍ സേവനം ചെയ്ത വൈദീകര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്‌ഘാടനം ചെയ്തു

കന്യാസ്ത്രീകൾക്കെതിരെ എടുത്തിരിക്കുന്ന കേസ് ഛത്തീസ്ഗഡ് സർക്കാരും കേന്ദ്രസർക്കാരും ഇടപെട്ട് റദ്ദാക്കണമെന്നു മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നമുക്ക് നൽകിയിരിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങൾ പലതും ലംഘിച്ചുകൊണ്ടാണു പലരും അറസ്റ്റ് ചെയ്യപ്പെടുകയും വേട്ടയാടപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ക്രൈസ്തവ സമൂഹം വർഗീയമായി ചിന്തിക്കുന്നവരല്ലെന്നും ഉന്നതമായ മൂല്യങ്ങളിൽ അടിയുറച്ച് ജീവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു . വർഗീയത ഒരു നിർഭാഗ്യകരമായ അവസ്ഥയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കന്യാസ്ത്രീ കൾക്ക് ജാമ്യം നൽകിയതുകൊണ്ട് കാര്യമില്ല. അടിസ്ഥാനരഹിതമായി അവർക്കെതിരെ എടുത്തിരിക്കുന്ന കേസുകൾ റദ്ദു ചെയ്യപ്പെടുക ചെയ്യണം. മതസാഹോദര്യത്തിന്റെ മുഖം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതു ധാർമികതയുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മാർ പുളിക്കൽ പറഞ്ഞു.

ആന്റോ ആന്റണി എംപി, ചീഫ് വിപ് എൻ.ജയരാജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ, എസ്എൻഡിപി ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി പി. ജീരാജ്, നൈനാർ പള്ളി ചീഫ് ഇമാം ഡോ. അർഷാദ് മൗലവി, കത്തീഡ്രൽ വികാരി ഫാ.ഡോ. കുര്യൻ താമരശേരി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കത്തീഡ്രൽ ടീം അവതരിപ്പിച്ച മഞ്ഞുപെയ്യുന്ന മരുഭൂമി എന്ന സാമൂഹിക സംഗീത നാടകവും അരങ്ങേറി. കുർബാനയ്ക്ക് മാർ ജോസ് പുളിക്കൽ കാർമികത്വം വഹിച്ചു. ഇടവകയിൽ സേവനമനുഷ്ഠിച്ച വൈദികർ സഹകാർമികരായിരുന്നു.

കത്തീഡ്രല്‍ വികാരി റവ.ഫാ. കുര്യന്‍ താമരശ്ശേരി, റവ.ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, റവ.ഫാ. തോമസ് മുളങ്ങാശ്ശേരി, കൈക്കാരന്മാരായ കെ.സി. ഡോമിനിക് കരിപ്പാപ്പറമ്പില്‍, അബ്രഹാം കെ. അലക്സ് കൊല്ലംകുളം, റ്റി.സി. ചാക്കോ വാവലുമാക്കല്‍, പി.കെ. കുരുവിള പിണമറുകില്‍, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ എള്ളൂക്കുന്നേല്‍, പ്രോഗ്രാം കണ്‍വീനര്‍ റെജി കൊച്ചുകരിപ്പാപറമ്പില്‍, വിവിധ കമ്മറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

തിങ്കളഴ്ച വിശാല കത്തീഡ്രൽ ഇടവകയുടെ ഭാഗമായിരുന്ന 5 ഇടവകകളുടെ സംഗമം നടക്കും. 6ന് പൊതുസമ്മേള നം വികാരി ജനറൽ ഫാ.ഡോ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്‌യും . തുടർന്ന് കുന്നന്താനം പ്രോവിഡൻസ് ഹോമിലെ കുട്ടികളുടെ കലാപരിപാടികളും നടക്കും.

error: Content is protected !!