KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിലെ സർവകക്ഷി യോഗത്തിൽ മേൽപാലം തീരുമാനം പുനഃപരിശോധിക്കുവാൻ ധാരണ . എരുമേലി മാസ്റ്റർ പ്ലാൻ ജനകീയ അംഗീകാരത്തോടെ മുന്നോട്ട് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി . എരുമേലി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ശബരിമല തീർഥാടകർക്കു വേണ്ടി പേട്ടക്കവലയിലെ കൊച്ചമ്പലത്തിൽ നിന്ന് നൈനാർ മസ്‌ജിദിനു മുന്നിലേക്ക് മേൽപാലം നിർമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുവാൻ തീരുമാനം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ യോചേർന്ന ഗത്തിൽ ഹിന്ദു സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ഈ പദ്ധതി പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. ഈ പദ്ധതി സംബന്ധിച്ച് സർക്കാരുമായും പഞ്ചായത്തുമായും തിരുവിതാംകൂർ ദേവസ്വം ബോർഡുമായും കൂടി ആലോചിച്ച് തുടർ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

അതേസമയം മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട മറ്റു പദ്ധതികളുമായി മുന്നോട്ടുപോകാനും രണ്ടാം ഘട്ടം മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനും സർവകക്ഷി യോഗ ത്തിൽ തീരുമാനമായി.

ശബരിമല തീർഥാടകർ ആചാര അനുഷ്ഠാനങ്ങളോടെ എരുമേലിയിൽ എത്തി തീർഥാടന പാതയിലൂടെ കാൽനടയായി പേട്ട കെട്ടി പോകുന്നതിനു മേൽപാലം തടസ്സമാണെന്നായിരുന്നു ഹിന്ദു സംഘടനകളുടെ നിലപാട്. മേൽപാലം നിർമാണത്തിനെതിരെ ഹിന്ദു സംഘടനകൾ സമര പരിപാടികൾ നടത്താനും തീരുമാനിച്ചിരുന്നു.

എരുമേലി മാസ്റ്റർ പ്ലാനിന് 10 കോടി രൂപയാണ് അനുവദിച്ചത്. ധർമശാസ്താ ക്ഷേത്രത്തിൽ തീർഥാടകർക്കുള്ള സൗകര്യങ്ങൾ സജ്ജമാക്കൽ, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയാണ് മാസ്റ്റർ പ്ലാനിൽ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസി‌ഡന്റ് പി.എസ്. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്.കൃഷ്ണകുമാർ, പഞ്ചയായത് വൈസ് പ്രസിഡന്റ് വി.ഐ. അജി എന്നിവർ പ്രസംഗിച്ചു .

സർവകക്ഷി യോഗത്തിലെ മറ്റു തീരുമാനങ്ങൾ

. മാസ്റ്റർ പ്ലാൻ പ്രകാരം ധർമശാസ്താ ക്ഷേത്ര വളപ്പിൽ പുതിയതായി സ്ഥാപിക്കുന്ന ഷവർ ബാത്ത് , ശുചിമുറി കോപ്ലക്സുകൾക്കു വേണ്ടി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും.

ധർമശാസ്താ ക്ഷേത്രത്തിനു മു ന്നിലെ വലിയതോട്ടിൽ നിലവിലുള്ള ചെക്ക് ഡാം പൊളിച്ചുമാറ്റി മുന്നോട്ടു നീക്കി കൂടുതൽ ശുദ്ധജലം സംഭരിക്കുവാൻ കഴിയുന്ന വിധം പുതിയ ചെക്ക് ഡാം നിർമിക്കും. .

വലിയതോട്ടിലെ ചെളിയും മാലിന്യങ്ങളും നീക്കി ആഴം വർധിപ്പിക്കും.

. ഭൂഗർഭ ജല വകുപ്പിനെ കൊണ്ട് ക്ഷേത്ര വളപ്പിൽ കുഴൽക്കിണർ നിർമിക്കും

•⁠ ⁠നഗരത്തിലെ ടാക്സി സ്റ്റാൻഡിന് അനുയോജ്യമായ സ്ഥലം കണ്ടെത്തും

. പരമ്പരാഗത പാത സർവേ നടത്തി കയ്യേറ്റം ഒഴിപ്പിച്ച് തീർഥാ ടകർക്കു നടപ്പാതയാക്കും .

പൊലീസ് സ്റ്റേഷൻ – ബിഎ സ്എൻഎൽ – ചാള റോഡ്, കരികല്ലാമുഴി പട്ടാലിപ്പടി റോഡ്, കനകപ്പലം എ.ടി.എച്ച്.എസ് -കാരിത്തോട് എൻഎം എൽപി സ്കൂൾ റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് നേർച്ചപ്പാറ – ഉറുമ്പിൽ പാലം റോഡ്, ഓരുങ്കൽക്കടവ് -ചെമ്പകത്തുങ്കൽ റോഡ് എന്നിവ
നവീകരിച്ച് റിങ് റോഡുകളാക്കും.

രണ്ടാം ഘട്ട മാസ്റ്റർ പ്ലാൻ നിർദേശങ്ങൾ :

മേൽപാലത്തിനു പകരം പേട്ടക്കവലയിൽ ശബരി തീർഥാടകർക്കായി അടിപ്പാത നിർമിക്കാനുള്ള സാധ്യത പരിശോധിക്കും.

കരിങ്കല്ലുമൂഴി അപകട വളവിലും കണമല അട്ടിവളവിലും അപകടം ഒഴിവാക്കുന്നതിനു നാറ്റ്പാക്ക് യോഗിച്ച് സമാന്തര റോഡിനുള്ള പദ്ധതി തയാറാക്കും.

. എരുമേലി കോയിക്കക്കാവിൽ നിന്ന് ശബരിമലയിലേക്ക് മറ്റൊരു സമാന്തര പാത നിർമിക്കുന്നതിന്റെ സാധ്യത പരിശോധിക്കും.

നഗരത്തിൽ കൂടുതൻ റിങ് റോഡുകൾ നിർമിക്കും.

എരുമേലി നഗരത്തിലെ വലിയതോട്. ചെറിയതോട് എന്നിവയിലെ മാലിന്യവും ചെളിയും നീക്കി പുനർജനി നടപ്പാക്കും.

ടിപ്പർ വാഹനങ്ങൾ വഴി തിരിച്ചുവിടണമെന്ന് ആവശ്യം :

കരിങ്കല്ലുമ്മൂഴി അപകടവളവിലുടെ പാറ ലോഡുമായി എത്തുന്ന ടോറസ്, ടിപ്പർ വാഹനങ്ങളെ വഴി തിരിച്ചുവിടണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കരിങ്കല്ലുമ്മൂഴി ഇറക്കത്തിലൂടെ പാറ ലോഡുമായി ടോറസ് നിരന്തരം ഓടുന്നതുമൂലം റാന്നി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട് . സ്കൂൾ സമയത്തും അപകടകരമായ വിധം ടോറസ് ലോറികൾ ഓടുന്നതായി വിവിധ സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി

സ്ഥലം സൗജന്യമായി ലഭിച്ചാൽ കരിങ്കല്ലുമ്മൂഴിയിലെ അപകട വളവ് ഒഴിവാക്കി സമാന്തര റോഡ് നിർമിക്കാമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ അറിയിച്ചു.

അയ്യപ്പസേവാ സംഘം എരുമേലി യൂണിറ്റ് പ്രസിഡന്റ് അനിയൻ എരുമേലി, അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്.മനോജ്, ബിജെപി സെൽ ചെയർമാൻ കെആർ സോജി, കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, കെ.പി.മോഹനൻ, ജോസ് പഴയതോട്ടം കുര്യൻ തോമസ്, രാജൻ നാലുമാവുങ്കൽ, രവീന്ദ്രൻ എരുമേലി, ഒ.ജെ കുര്യൻ പി.ആർ.ഹരികുമാർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. കൺസൽറ്റില് സ്ഥാപനമായ ക്യാപ്പിറ്റൽ എൻജിനിയേഴ്‌സ് പദ്ധതി വിശദീകരണം നടത്തി .

error: Content is protected !!