കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളുകളുടെ മെറിറ്റ് ദിനാചരണം
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളുകളുടെ 2024 – 25 അധ്യയന വർഷത്തെ മെറിറ്റ് ദിനാചരണം 2025 ഓഗസ്റ്റ് 2 ന് ശനിയാഴ്ച കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്, നാടിന്, സംഭാവന നൽകുന്ന മനുഷ്യ വ്യക്തികളായി നാടിന്റെ നന്മകളും, ഭാവിയുടെ വാഗ്ദാനങ്ങളും, കരുണയുടെ വക്താക്കളുമായി മാറുവാൻ തക്കവിധം നല്ലൊരു മൂല്യാധിഷ്ഠിത ഭാവി തലമുറയെ വാർത്തെടുക്കുന്നതാകണം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് മാർ ജോസ് പുളിക്കൽ \ തന്റെ പ്രസംഗത്തിലൂടെ ഉദ്ബോധിപ്പിച്ചു.
രൂപതാ വികാരി ജനറാൾ ഫാ ബോബി അലക്സ് അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ മാനേജർ സി സലോമി സിഎംസി അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത കോർപ്പറേറ്റ് മാനേജർ ഫാ ഡൊമിനിക് അയലൂപറമ്പിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് നിസാമോൾ ജോൺ, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഡോ ഡോമിനിക് സാവിയോ, എന്നിവർ പ്രസംഗിച്ചു. ഈ അധ്യയന വർഷം ദേശീയ സംസ്ഥാനതലങ്ങളിൽ നേട്ടം കൈവരിച്ച അധ്യാപകർക്കും, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
