കുട്ടികളുടെ കൂൺകൃഷി വിളവെടുപ്പ് നടത്തി
കണ്ണിമല: സെന്റ് ജെയിംസ് സ്‌കൂളിൽ തനതുപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ കൂൺകൃഷിയുടെ വിളവെടുപ്പ് നടത്തി. അധ്യാപകൻ ക്രിസ്റ്റി ഷാജിയുടെ നേതൃത്വത്തിലാണ് കുട്ടികൾ കൃഷി ചെയ്തത്. കുട്ടികളിലൂടെ വീടുകളിലേക്ക് കൂൺകൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഹെഡ്മിസ്ട്രസ് എലിസബത്ത് തോമസ് അറിയിച്ചു.
