വാനും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യാത്രക്കാർക്ക് പരിക്ക്
എരുമേലി : ഡെലിവറി വാനും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോയിലെ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ എരുമേലിയിലെ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബുധനാഴ്ച രാവിലെ ചരളക്ക് സമീപം ആണ് അപകടമുണ്ടായത്.
