സിപിഐ എം ഏരിയാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി : സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാകമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സീതാറാം യച്ചൂരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷം മുൻ എംഎൽഎയും മുതിർന്ന സിപിഐ എം നേതാവുമായ കെ. ജെ. തോമസ് ഉദ്‌ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാജേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. പി. ഷാനവാസ്, തങ്കമ്മ ജോർജ് കുട്ടി, പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി. പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. വിപുലമായ ഓണസദ്യയും ഉണ്ടായിരുന്നു .
