KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇസ്രയേൽ ഭീകരതക്കെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണം: കടയ്ക്കൽ ജുനൈദ്

കാഞ്ഞിരപ്പള്ളി : വംശഹത്യയും അധിനിവേശവും തുടരുന്ന ഇസ്രായേൽ ഭീകരതയ്ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാവണമെന്ന് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കടയ്ക്കൽ ജുനൈദ് ആവശ്യപ്പെട്ടു.

ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല കമ്മറ്റി സംഘടിപ്പിച്ച വംശഹത്യാ വിരുദ്ധ ഗസ്സ ഐക്യദാര്ഢ്യ റാലിക്ക് സമാപനം കുറിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി പേട്ടക്കവലിയിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തർ എന്ന പരമാധികാര രാഷ്ട്രത്തിന് നേരെ ആക്രമണം നടത്തുവാൻ തയ്യാറായ ഇസ്രായേൽ ലോകത്തിന് മുഴുവൻ ഭീഷണിയാണ്. 8 ലക്ഷത്തിലധികം ഇന്ത്യാക്കാർ പ്രവാസജീവിതം നയിക്കുന്ന ഖത്തറിനുനേരെയുള്ള ആക്രമണം ഇന്ത്യ ഗൗരവമായി കാണാത്തത് അന്ധമായ ഇസ്രായേൽ വിധേയത്തം കൊണ്ടാണ്. ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിച്ചുകൊണ്ട് വംശഹത്യക്കെതിരെ പ്രതികരിക്കാൻ പൊതുസമൂഹം സന്നദ്ധമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കാഞ്ഞിരപ്പള്ളി നൈനാർ സെൻട്രൽ ജുമാ മസ്‌ജിദിൽ നിന്നും തുടക്കം കുറിച്ച വംശഹത്യ വിരുദ്ധ ഗസ്സ ഐക്യദാർഢ്യ റാലി സെൻട്രൽ ജംഗ്ഷൻ, കുരിശുപള്ളിക്കവല, പ്രൈപറ്റ് ബസ് സ്റ്റാന്റ്റ് വഴി പേട്ടക്കവലയിൽ സമാപിച്ചു. തുടർന്നുനടന്ന മദ്ഹുറസൂൽ സംഗമത്തിൽ
മേഖല പ്രസിഡന്റ്റ് ഹാഫിസ് ഷിബിലി മൗലവി അൽ ഖാസിമി അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി നൈനാർ സെൻട്രൽ ജുമാ മസ്‌ജിദ് ചീഫ് ഇമാം dr ഹാഫിസ് അർഷദ് ഫലാഹി ബാഖവി ഉദ്ഘാടനം നിർവഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ കോട്ടയം ജില്ലാ പ്രസിഡന്റ്റ് അബ്‌ദുനാസിർ മൗലവി, കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ കോട്ടയം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഹാജി പി എം അബ്‌ദുസ്സലാം പാറയ്ക്കൽ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി സാദിഖ് മൗലവി സ്വാഗതവും അബ്ദുസമദ് മൗലവി നന്ദിയും പറഞ്ഞു. ഹാഫിസ് ഷിബിലി മൗലവി, അർഷദ് ഫലാഹി, സ്വാദിക് മൗലവി, എം എ സിറാജുദ്ദീൻ അബ്റാരി, ഹാജി അബ്‌ദുസ്സലാം പാറയ്ക്കൽ, അൻസാരി വാവർ, അബ്ദുസമദ് മൗലവി, സക്കീർ ഹുസൈൻ മൗലവി, പി എം മുഹമ്മദ് സാദിഖ്,അബ്ദുൽ ജലീൽ മൗലവിതുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി

error: Content is protected !!