സാമ്രാജ്യത്വ വിരുദ്ധ ദിനവും പി. ഐ. ഷുക്കൂർ അനുസ്മരണവും
കാത്തിരപ്പള്ളി : സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധദിനാചരണവും, സിപിഐ എം നേതാവുമായിരുന്ന പി ഐ ഷുക്കൂർ അനുസ്മരണവും പാറത്തോട്ടിൽ നടന്നു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് അധ്യക്ഷനായി. പി കെ ബാലൻ , മാർട്ടിൻ തോമസ്, പി കെ വിജയകുമാർ, സുമാ സജികുമാർ, പി എസ് സുരേന്ദ്രൻ, വി പി ഇ സ്മായിൽ എന്നിവർ സംസാരിച്ചു.
