തടി ലോഡുമായി ലോറി റോഡിൽ കുടുങ്ങി ; ഗതാഗതം തടസപ്പെട്ടു.
എരുമേലി : തടികൾ കയറ്റി പറമ്പിൽ നിന്നും റോഡിൽ എത്തിയ ലോറി റോഡിന്റെ വശത്തെ മണ്ണിടിഞ്ഞ് കുഴിയിൽ കുടുങ്ങിയത് മൂലം ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം കരിങ്കല്ലുമ്മുഴി റോഡിലാണ് സംഭവം. ഏറെ സമയം ഡ്രൈവർ പരിശ്രമിച്ചിട്ടും ലോറി മുന്നോട്ട് നീക്കാനായില്ല. ജെസിബി, ക്രയിൻ യുണിറ്റ് എന്നിവ ചേർന്ന് തൊഴിലാളികളുടെ സഹായത്തോടെ ലോറിയുടെ ടയർ കുഴിയിൽ നിന്ന് പൊക്കി ഉയർത്തി ആണ് വാഹനം മുന്നോട്ടു നീക്കാനായത്.
