കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ലോ കോളേജിൽ പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി : നമ്മുടെ രാജ്യത്തിലെ സാധാരണക്കാരന്റെ കയ്യിൽ ഭരണ ഘടന എത്തുമ്പോൾ ആണ് ഭരണഘടനാ ശില്പികളുടെ സ്വപ്നം സാധ്യമാകുക ; ഡോ. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ലോ കോളേജിലെ ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ പരിസ്ഥിതി നിയമം, നയങ്ങൾ & അഡ്വക്കസി എന്നിവയിലെ പഠനങ്ങൾക്കായുള്ള കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ
നടത്തിയ പ്രത്യേക പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണം എന്നത് മനുഷ്യന് ഹാനികരമായ പ്രവർത്തനങ്ങൾ ഇല്ലാതാക്കുക മാത്രമല്ല പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളുടെയും സംരക്ഷണം ആയിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് മാനേജർ റവ. ഡോ. കുര്യൻ താമരശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കോളേജ് പ്രിൻസിപ്പാൾ ഡോ. ഗിരി ശങ്കർ എസ്.എസ് ,
ഫാക്കൽറ്റി കോ-ഓർഡിനേറ്റർ കുരുവിള സാബു ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു.. സെന്ററിന്റെ ലോഗോയുടെ പ്രകാശനവും സർട്ടിഫിക്കറ്റുകളുടെ വിതരണം പരിപാടിയുടെ ഭാഗമായി നടന്നു.
