KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വരുമ കോട്ടയം യൂണിറ്റ് ഭാരവാഹികൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറിൻ്റെ കോട്ടയം ശാഖക്ക് പുതിയ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.
എബ്രാഹാം കടമപ്പുഴ പ്രസിഡൻ്റും പ്രസന്നകുമാർ കെ. ആർ -വൈസ് പ്രസിഡൻ്റും ആയ പതിമ്മൂന്നംഗ ഭരണ സിമിതിയുടെ സെക്രട്ടറിയായി ജോസഫ് കൊത്തുകല്ലുംങ്കലിനെയും ജോയിൻ്റെ സെക്രട്ടറിയായി സാജൻ ജോസഫിനെയും ട്രഷറർ ആയി ജോസഫ് ചേന്നാട്ടുശ്ശേരിയേയും തിരഞ്ഞെടുത്തു. കെ മോഹൻദാസ്, ഡെയ്സി പോൾ, മെറീന ജോൺ, സുധീർകുമാർ പി ഡി , വിൻസൻ്റ് പള്ളിവാതുക്കൽ, കുര്യൻ വി ടി , റീന ജയിംസ് , ഓമന ജോൺസൺ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
സ്വരുമ പാലിയേറ്റീവു കെയറിൻ്റെ കോട്ടയം ശാഖ നഗരസഭ പ്രദേശത്തും സമീപമുള്ള നാലു പഞ്ചായത്തിലേയും 480 കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണം നൽകുന്നു.

error: Content is protected !!