സൗജന്യ ഫാഷൻ ഡിസൈനിംഗ് – എംബ്രോയിഡറി മേകിംഗ് 22 മുതൽ
പെരുവന്താനം : സെന്റ് ആന്റണീസ് കോളേജും കേന്ദ്ര സർക്കാർ ചെറുകിട വ്യവസായ മന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിക്കുന്ന 45 ദിവസം നീണ്ടു നിലക്കുന്ന സൗജന്യ ഫാഷൻ ഡിസൈനിംഗ് എംബ്രോയിഡറി മേക്കിംഗ് പ്രോഗ്രാം തിങ്കളാഴ്ച രാവിലെ 10 :30 ന് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ ഉദ്ഘാടനം നിർവഹിക്കും. എം.എസ്.എം.ഇ തൃശ്ശൂർ പ്രോഗ്രാം ഓഫീസർ ജേതുറാം മുഖ്യ പ്രഭാഷണം നടത്തും. വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, വകുപ്പ് മേധാവി ക്രിസ്റ്റി ജോസ്, നാൻസി ഡിക്രൂസ്, ആതിര വിജയൻ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് 45 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ എംബ്രോയിഡറി ,മേക്കിംഗ് പരിശീലന പരിപാടി ആരംഭിക്കും. പ്രായ ഭേദമെന്യേ ഏവർക്കും പങ്കെടുക്കുവാൻ സാധിക്കുന്നതാണ്. ഈ പരിശീലന പരിപാടിയിൽ വ്യവസായങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള സഹായങ്ങളെ കുറിച്ചും സബ്സീഡി, രജിസ്ട്രേഷന്‍, വര്‍ക്കിംഗ് കാപിറ്റല്‍ ലോണ്‍, ഗ്രീന്‍ ചാനല്‍, മാര്‍ക്കറ്റിംഗ്, ഓണ്‍ലൈന്‍ ഫ്ലാറ്റ് ഫോം, മോട്ടിവേഷന്‍, ലീഡര്‍ഷിപ്പ് എന്നിവയും ഉള്‍പ്പെടും. എസ്.സി വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് പ്രത്യേക മുന്‍ഗണന ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് – 95 62 58 11 91 , 80 86 91 32 66.
