കേജ്‌രിവാളുമൊത്ത് ആയുർവേദ ദിനാചരണം
കാഞ്ഞിരപ്പള്ളി : അരവിന്ദ് കേജ്‌രിവാളുമൊത്ത് ആയുർവേദ ദിനം 2025 ആചരിച്ച് മടുക്കക്കുഴി ആയുർവേദ ആശുപത്രി. പാറത്തോട് മടുക്കക്കുഴി ആശുപത്രിയിൽ ആയുർവേദ ചികിത്സക്കായാണ് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ രണ്ടാഴ്ച മുൻപ് എത്തിയത്.
ഭാര്യ സുനിത കേജരിവാളും കേരളീയ തനത് വേഷത്തിൽ ആയുർവേദ ദിനാചരണത്തിൽ പങ്കാളികളായി. ജർമനി, ഫ്രാൻസ്, റീയൂണിയൻ ഐലന്റ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ചികിത്സയ്ക്കായി എത്തിയ ആളുകളും ദിനാചരണത്തിന്റെ ഭാഗമായി. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും എത്തിയവർ ആയുർവേദവു ചികിത്സാ രീതികളും, യോഗയും അവരുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ പങ്കുവച്ചു.
കേരളത്തിന്റെ തനതായ ആയുർവേദം ഇന്ത്യയിലും , വിദേശത്ത് അൻപതോളം രാജ്യങ്ങളിലെ രോഗികൾക്ക് എത്തിച്ചുനൽകുന്ന മടുക്കക്കുഴി ആയുർവേദ ആശുപത്രിയുടെ സേവനം മഹത്വരമാണെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു .കേരളത്തിന്റെ തനത് വേഷത്തിൽ എത്തിയ അരവിന്ദ് കേജ്‌രിവാളും പത്നിയും കേരളത്തിന്റെ പാരമ്പര്യ ആയുർവേദത്തെയും, പ്രകൃതിരമണീയതയെയും പ്രത്യേകം പരാമർശിച്ചു .
ഡോ.റോബിൻ മടുക്കക്കുഴി, ഡോ.ജോബിൻ മടുക്കക്കുഴി, ഡോ.തോമസ് മടുക്കക്കുഴി എന്നിവർ നേതൃത്വം നൽകി.
