KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അക്ഷരസശ്ലോക സദസ്സ് അരങ്ങേറ്റവും കാവ്യകേളിയും

പൊൻകുന്നം: പുതിയകാവ് ദേവസ്വത്തിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന ജഗദംബിക കളരിയിലെ രണ്ടാം ബാച്ച് അക്ഷര ശ്ലോക പഠിതാക്കളുടെ അരങ്ങേറ്റവും ഒന്നാം ബാച്ചിന്റെ കാവ്യകേളിയും ഒക്ടോബർ രണ്ടാം തീയതി വിജയദശമി ദിവസം നടക്കും. 11 വയസ്സിൽ താഴെയുള്ള 10 കുട്ടികളാണ് രണ്ടാം ബാച്ചിൽ അരങ്ങേറ്റം കുറിക്കുന്നത്. റിട്ട.പ്രഥമാധ്യാപകൻ ശ്രീ മീനടം ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ പഠിക്കുന്ന ഒന്നാം ബാച്ചിലെ കുട്ടികൾ ഇതിനോടകം നിരവധി വേദികളിൽ അക്ഷരശ്ലോക സദസ്സ് അവതരിപ്പിച്ച അനുമോദനങ്ങളും പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ജില്ല -സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്.

ശനിയാഴ്ചകളിൽ രാവിലെ 10 മണിക്കാണ് പുതിയകാവിലെ അക്ഷരശ്ലോക പഠനകളരി. സൗജന്യമായിട്ടാണ് കളരിയിൽ പരിശീലനം നൽകുന്നത്. പഠനകളരിയിലെ മുൻ ബാച്ചിലെ കുട്ടികൾ ആകാശവാണിയിൽ പല പ്രാവശ്യം അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ സർഗ്ഗവാസനയും ഉച്ചാരണ ശുദ്ധിയും കാവ്യ ബോധവും അർത്ഥ ബോധവും ഭാഷാ സ്‌നേഹവും വർധിപ്പിക്കുവാൻ ഈ വിനോദ വിജ്ഞാന കല ഉപകരിക്കുമെന്ന് മീനടം ഉണ്ണികൃഷ്ണൻ പറഞ്ഞു.

error: Content is protected !!