KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആശുപത്രിയോട് അവഗണന -പൊൻകുന്നം ടൗൺ ഡിവലപ്മെൻറ് കൗൺസിൽ

പൊൻകുന്നം ടൗൺഹാളിൽ ചൊവ്വാഴ്ചകളിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പൊൻകുന്നം ടൗൺ ഡവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു. ഒട്ടേറെ ആൾക്കാർ എത്തുന്ന ഇവിടെ ശൗചാലയ സൗകര്യമില്ല. ടൗൺഹാളിലെ ശൗചാലയങ്ങൾ തുറന്നുകൊടുക്കണമെന്നും ടൗൺ ഡിവലപ്മെൻറ് കൗൺസിൽ ആവശ്യപ്പെട്ടു.
സഞ്ജു ജോസഫ് അധ്യക്ഷനായി. ആർ.എസ്. അജിത്കുമാർ, പി. മോഹൻ റാം, ശ്യാംബാബു, സോണി തോമസ് എന്നിവർ സംസാരിച്ചു.

error: Content is protected !!