KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തുമരംപാറ ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിന് പുതിയ കെട്ടിടം: ശിലാസ്ഥാപനം നടത്തി

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് തുമരംപാറയിലെ, 77 വർഷം പിന്നിട്ട തുമരംപാറ ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന ഒരു കോടി രൂപ അനുവദിച്ചത് വിനിയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാരും, തൊഴിലാളികളും, ചെറുകിട -നാമമാത്ര കൃഷിക്കാരും മറ്റ് സാധാരണക്കാരും മാത്രം തിങ്ങിപ്പാർക്കുന്ന തുമരംപാറയിലെ ഏക പൊതുവിദ്യാലയമാണ് തുമരംപാറ ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂൾ. വളരെയേറെ കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിടം ഏതാനും വർഷങ്ങളായി അങ്ങേയറ്റം ശോച്യാവസ്ഥയിലായിരുന്നു. മുൻവർഷങ്ങളിൽ ഉണ്ടായ പ്രളയങ്ങൾ മൂലം കെട്ടിടം കൂടുതൽ ജീർണ്ണാവസ്ഥയിലുമായിരുന്നു. സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ച് സ്കൂൾ പി.ടി.എയും, പ്രദേശവാസികളും ,
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ക്ക് നിവേദനം നൽകിയതിനെ തുടർന്ന് പുതിയ സ്കൂൾ കെട്ടിട നിർമ്മാണത്തിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന ഒരു കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുകയാണ്. രണ്ടു നിലകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിൽ 5 ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ടോയ്ലറ്റ് എന്നീ കാര്യങ്ങളാണ് ഒന്നാം ഘട്ടമായി ഉൾപ്പെടുത്തിയിട്ടുള്ളത്.

ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് അംഗം പ്രകാശ് പള്ളിക്കൂടം അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ എൻ.കെ. സുരേഷ് കുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ജ്യോതിലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്, പഞ്ചായത്ത് അംഗങ്ങളായ ലിസി സജി, ബിനോയി ഇലവുങ്കൽ, ഊരു മൂപ്പന്മാരായ രാജൻ അറക്കുളം, കേശവൻ പാറക്കൽ, അജി കാവുങ്കൽ, കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എം. സുൽഫിക്കർ, പി.കെ വിജയകുമാർ, ഐടിഡിപി ജില്ലാ പ്രോജക്ട് ഓഫിസർ സജു എസ്., ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ കെ.വി. ജയേഷ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!