KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപേക്ഷിച്ച നിയോഗം സഫലമായി… കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഭരണങ്ങാനത്തേക്ക് പദയാത്ര നടത്തി..അൽഫോൻസാമ്മയുടെ സന്നിധിയിൽ കൂപ്പുകൈകളുമായി ജർമ്മൻ വനിത ബാർബറ ഹൈൻസ്

2012 -ൽ ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ച ജർമ്മൻ വനിത ബാർബറ ഹൈൻസ് , തന്റെ മകളുടെ ആരോഗ്യ പ്രശ്നങ്ങൾ സമർപ്പിച്ച് നിയോഗ പ്രാർത്ഥന നടത്തിയിരുന്നു. തുടർന്ന് മകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായുണ്ടാവുകയും , അവൾ വിവാഹിതയാവുകയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാവുകയും ചെയ്തു . 13 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ വീണ്ടും എത്തിയ ബാർബറ ഹൈൻസ്, അൽഫോൻസാമ്മയുടെ കബറിടത്തിൽ വീണ്ടുമെത്തി , കൂപ്പുകൈകളോടെ, താൻ അപേക്ഷിച്ച നിയോഗം സഫലമായതിൽ നന്ദി അറിയിച്ചു .

കാഞ്ഞിരപ്പള്ളി മടുക്കക്കുഴി ആയുവേദ ആശുപത്രിയിൽ ചികിത്സക്കായി എത്തിയപ്പോഴാണ്, ബാർബറ ഹെയ്ൻസ് , ഡോക്ടർ ജോബിൻ മടുക്കകുഴിക്കൊപ്പം, കാഞ്ഞിരപ്പള്ളി കാത്തലിക് കരിസ്മാറ്റിക് സോണിന്റെ  ആഭിമുഖ്യത്തിൽ നടത്തിയ വി. അൽഫോൻസാ തീർത്ഥാടന പദയാത്രയിൽ ഭക്തിപൂർവ്വം പങ്കെടുത്ത്, അൽഫോൻസാമ്മയുടെ സന്നിധിയിൽ രണ്ടാമതും എത്തിച്ചേർന്നത്. കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ അക്കരയമ്മയുടെ സന്നിധിയിൽ നിന്നും ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിലേക്കാണ് കാൽനടയായി തീർത്ഥാടനം നടത്തിയത് . കടുത്ത വെയിലും ചൂടും വകവയ്ക്കാതെ   ഭക്തിനിർഭരമായ ഗാനങ്ങൾ ആലപിച്ചുകൊണ്ട് വിശ്വാസ തീഷ്ണതയോടെ ഇരുനൂറോളം വിശ്വാസികൾക്കൊപ്പം  നടത്തിയ 25 കിലോമീറ്റർ നീണ്ട പദയാത്ര, 67 വയസ്സുകാരി ബാർബറ ഹൈൻസിനെ അത്ഭുതപ്പെടുത്തി. ” ഈ വിശ്വാസികളുടെ തീഷ്ണത എന്നെ അത്ഭുതപ്പെടുത്തുന്നു ” ബാർബറ പറഞ്ഞു .

തിരികെ ജർമ്മിനിയിൽ എത്തുമ്പോൾ, മകൾക്കും കൊച്ചുമക്കൾക്കും സമ്മാനിക്കുന്നതിനായി, വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിലുള്ള വിവിധ പൂജ്യ വസ്തുക്കൾ ശേഖരിച്ചാണ്, ബാർബറ ഹെയ്ൻസിന്റെ മടക്കയാത്ര ..
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

error: Content is protected !!