KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന നാസാ സ്പേസ് ആപ്സ് ചലഞ്ച് ഹാക്കത്തോണിന് സമാപനം

കാഞ്ഞിരപ്പള്ളി: ഈ വർഷവും ആഗോള ഹാക്കത്തോണിന്റെ വേദിയായി മാറിയ അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഓട്ടോണോമസിൽ നടന്ന “നാസാ സ്പേസ് ആപ്സ് ചലഞ്ച് 2025 ” വിജയകരമായി സമാപിച്ചു.

ലോകമെമ്പാടുമുള്ള 185 രാജ്യങ്ങളിലെ 15 വ്യത്യസ്ത സ്പേസ് ഏജൻസികളുമായി ചേർന്ന് സംഘടിപ്പിച്ച നാസാ സ്പേസ് ആപ്സ് ചലഞ്ചിൽ വിദ്യാർത്ഥികൾ, ഗവേഷകർ, ഡെവലപ്പർമാർ, ഡിസൈനർമാർ, കലാകാരന്മാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. നാസായുടെ ഓപ്പൺ ഡാറ്റയെ അടിസ്ഥാനമാക്കി ബഹിരാകാശ സാങ്കേതികവിദ്യ, ഭൂമിശാസ്ത്രം, കാലാവസ്ഥാ മാറ്റങ്ങൾ, സുസ്ഥിര വികസനം തുടങ്ങി ആഗോള തലത്തിലുള്ള പ്രശ്നങ്ങൾക്ക് സൃഷ്ടിപരമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നതായിരുന്നു ഈ ഹാക്കത്തോണിന്റെ ലക്ഷ്യം. 36 മണിക്കൂർ നീണ്ട ഈ ഹാക്കത്തോണിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 1800-ലധികം സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു. ലോകമെമ്പാടുമുള്ള 2800-ലധികം വേദികളിൽ ഒരേ സമയം സംഘടിപ്പിച്ച ഈ മത്സരത്തിൽ രജിസ്ട്രേഷൻ നിരക്കിൽ അമൽ ജ്യോതി ആഗോളതലത്തിൽ നാലാം സ്ഥാനവും, ഇന്ത്യയിൽ രണ്ടാം സ്ഥാനവും, കേരളത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

പരിപാടികൾക്ക് പ്ലാറ്റിനം സ്പോൺസറായി ഫെഡറൽ ബാങ്ക്, സിൽവർ സ്പോൺസർമാരായി അങ്കിൾ ജോൺ ഐസ്ക്രീംസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബ്രോൺസ് സ്പോൺസറായി ഡ്യൂറോഫ്ലെക്സ് എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു.കോളേജിൽ നടന്ന ഹാക്കത്തോണിന്റെ ഭാഗമായി സ്കൂൾ, കോളേജ്, ജനറൽ വിഭാഗങ്ങളിലെ മികച്ച ടീമുകൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയും, മറ്റു വിഭാഗങ്ങളിൽ മികവ് കാട്ടിയ ടീമുകൾക്ക് 40 ഓളം അവാർഡുകളും വിതരണം ചെയ്തു.

കോളേജിൽ നടന്ന സമ്മാനദാന ചടങ്ങിൽ കോളേജ് ചെയർമാനും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളുമായ റവ.ഫാ ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡീൻ അക്കാദമിക് റവ ഡോ. റൂബിൻ തോട്ടുപുറത്ത്, എം.സി.എ വിഭാഗം മേധാവി ഡോ. ബിജി മോൾ റ്റി.കെ, ഈവന്റ് ലോക്കൽ ലീഡും അസ്സോസിയേറ്റ് പ്രൊഫസറുമായ അനു എബ്രഹാം മാത്യൂ, അസ്സി. പ്രൊഫസർ അജിത്ത് ജി.എസ് എന്നിവർ സന്നിഹിതരായിരുന്നു. കോളേജ് തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജും കരസ്ഥമാക്കിയപ്പോൾ, സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് സെന്റ് തോമസ് എച്ച്.എസ്.എസ്, കോഴഞ്ചേരി, രണ്ടാം സ്ഥാനം ഇൻസ്പയർ ബ്രൈറ്റ് സ്കൂൾ, ആലപ്പുഴ, മൂന്നാം സ്ഥാനം സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ, ആനക്കല്ലും ആണ്. ജനറൽ തലത്തിൽ വിജയിച്ചവർ ഒന്നാം സ്ഥാനം ജി ജി വി എച്ച് സ് സ് , പെരിന്തൽമണ്ണ, രണ്ടാം സ്ഥാനം മാർ തോമ കോളേജ്, തിരുവല്ല , മൂന്നാം സ്ഥാനം കാഞ്ഞിരപ്പള്ളികുന്നുംഭാഗം സെന്റ് ജോസഫസ് പബ്ലിക് സ്കൂൾ & ജൂനിയർ കോളേജ്.

error: Content is protected !!