KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കരാട്ടെ ചാമ്പ്യൻഷിപ്പിൽ രോഹിതിന് വിജയം ; സംസ്ഥാന മത്സരത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിക്കും.

പനമറ്റം: പനമറ്റം ഗവ.എച്ച്എസ്എസ് വിദ്യാർഥി കെ.ആർ.രോഹിത് 66-ാമത് കേരള സ്‌കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിക്കും. സ്‌കൂൾ ഗെയിംസ് കരാട്ടെ മത്സരത്തിൽ 35 കിലോഗ്രാമിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് എട്ടാംക്ലാസ് വിദ്യാർഥിയായ രോഹിത് ഒന്നാംസ്ഥാനം നേടിയത്.

പനമറ്റം ദേശീയവായനശാലയിലെ കരാട്ടെ പരിശീലനകളരിയിലെ പഠിതാവാണ്. ഇവിടെ തന്നെ അഭ്യസിക്കുന്ന കാഞ്ഞിരപ്പള്ളി സെയ്ന്റ് മേരീസ് ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി പി.ആർ.രൂപേന്ദു 40 കിലോഗ്രാം വിഭാഗത്തിൽ ജില്ലയിൽ രണ്ടാംസ്ഥാനവും നേടി. സോജൻ ജേക്കബാണ് ഇരുവരുടെയും പരിശീലകൻ.

error: Content is protected !!