KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 11 മുതൽ

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും, സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന ബ്ലോക്ക് തല കേരളോത്സവം ഒക്ടോബർ 11 ശനിയും, ഞായറുമായി സെന്റ് ഡൊമിനിക്സ് കോളേജ്, പൊടിമറ്റം, ഗവ. ഹൈസ്കൂള്‍, കുന്നുംഭാഗം, കാഞ്ഞിരപ്പളളി, ആനത്താനം ഗ്രൌണ്ടിലുമായി നടത്തപ്പെടുന്നു.

കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക-സാംസ്കാരിക സംഗമവേദിയെന്ന നിലയില്‍ ഇതിനകം ജനശ്രദ്ധ നേടിയിട്ടുളളതാണ് കേരളോത്സവം. യുവജനങ്ങളുടെ കലാപരവും, സാംസ്കാരികവുമായ കഴിവുകള്‍ പ്രകടിപ്പിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും അവസരമൊരുക്കുന്നകയും അവരില്‍ സാഹോദര്യവും സഹവർത്തിത്വവും വളർത്തുന്നതിനും കേരളോത്സവം വേദികളാവുന്നു. കേരളോത്സവ മത്സരങ്ങളുടെ ഉദ്‌ഘാടനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. നിർവഹിക്കുന്നതും , സമാപനസമ്മേളനവും സമ്മാനദാനവും ഡോ.എൻ.ജ.യരാജ് എം.എൽ.എ. നിർവ്വഹിക്കുന്നതുമാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ് അദ്ധ്യക്ഷത വഹിക്കും.

7 വേദികളിലായി 60 ൽ പ്പരം ഇനങ്ങളിൽ 300 ലൽപ്പരം മത്സരാർത്ഥികൽ പങ്കെടുക്കുന്നു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന മണിമല, കാഞ്ഞിരപ്പളളി, പാറത്തോട്, മുണ്ടക്കയം, എരുമേലി, കോരുത്തോട്, കൂട്ടിക്കൽ എന്നീ 7 പഞ്ചായത്തുകളിലെ കേരലോത്സവത്തിലെ മൽസരങ്ങളിൽ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവർ പഞ്ചായത്തിനൽ നിന്നും ഓണ്ലൈ ൻ അപേക്ഷ ബ്ലോക്ക് കേരളോത്സവത്തിൽ പങ്കെടുക്കാനാവു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കകുഴി, സ്ഥിരം സമിതി ചെയർമാന്മാരായ ടി.ജെ. മോഹനൻ, ജയശ്രീ ഗോപിദാസ്, ഷക്കീല നസീർ, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.ആർ. തങ്കപ്പൻ, കെ.കെ. ശശികുമാർ, , മറിയമ്മ, ബിജോയ് ജോസ്, സിറിൾ തോമസ്, രേഖാ ദാസ്, ജാൻസി സി.എസ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കുമാരി പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ് . കൃഷ്ണകുമാർ, അഡ്വ. സാജൻ കുന്നത്ത്, കെ.എസ്. എമേഴ്സണ്‍,പി.കെ. പ്രദീപ്, മാഗി ജോസഫ്, ജോഷി മംഗലം, ജൂബി അഷ്റഫ്, രത്നമ്മ രവീന്ദ്രൻ, അനു ഷിജു, ഡാനി ജോസ്, പാറത്തോട് ഗ്രാമപഞ്ചായത്ത് അംഗം ഷാലിമ്മ ജെയിംസ്, ബി.ഡി.ഒ. സജീഷ് എസ്., ജി.ഇ.ഒ. അജേഷ് കുമാർ കെ.എ. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

error: Content is protected !!