എരുമേലി പോലിസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.
എരുമേലി : പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി യെയും കോൺഗ്രസ് പ്രവർത്തകരെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനപ്രകാരം എരുമേലിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ സലിം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷഹീം വിലങ്ങുപാറ, മണ്ഡലം പ്രസിഡന്റ് ടിൻസ് കല്ലുപുരയ്ക്കൽ, റെജി അമ്പാറ, പി കെ കൃഷ്ണകുമാർ, ഫസീം ചുടുകാട്ടിൽ, അൻസാരി പാടിക്കൽ, പിഡി ദിഗീഷ്, ടെഡി ചേനപ്പാടി, ജോൺ തോപ്പിൽ, സിജി മുക്കാലി, ഷിജോ മുട്ടപ്പള്ളി, അർഷദ് നജീബ്, അഫ്സൽ കുഴിക്കാട്ടിൽ, അബൂ ഫർസു, സഹിൽ ബഷീർ, അൻസർ നജീബ്, ഷെഫീഖ് മണങ്ങല്ലൂർ, സഞ്ജു വാഴയിൽ, ബോണി മുക്കൂട്ടുതറ, ജിനു രാജ്, അൽഫിൻ, അഖിൽ ജോസഫ്, ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
