മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.
വാഴൂർ: ദേശീയപാതയിൽ കൊടുങ്ങൂരിന് സമീപം ഇളപ്പുങ്കൽ പെൻഷൻ ഭവന് സമീപം മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. ഇളപ്പുങ്കൽ ഓട്ടോസ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ തുരുത്തി പള്ളിയിൽ ജോമോൻ (33) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. പുളിക്കൽ കവല ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും എതിർ ദിശയിൽ വരികയായിരുന്ന മിനിലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഓടി കൂടിയവർ ചേർന്ന് ഓട്ടോ പൊളിച്ചാണ് ജോമോനെ പുറത്തെടുത്ത് .ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ജോമോന്റെ പിതാവ്: വർഗീസ്( വക്കച്ചൻ). മാതാവ്: സോജമ്മ വർഗീസ്. സഹോദരൻ: പരേതനായ ജെയ്‌മോൻ വർഗീസ്. സഹോദരി: ജിജി മോൾ വർഗീസ്( വിദേശം ). സംസ്കാരം: വെള്ളിയാഴ്ച 11.30-ന് മുണ്ടക്കയം സ്വർഗീയ വിരുന്ന് സഭ സെമിത്തേരിയിൽ. വെള്ളിയാഴ്ച രാവിലെ എട്ടിന് മൃദുദേഹം കുറുംകുടിയിലെ വീട്ടിൽ കൊണ്ടുവരും
