KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനന്തു അജിയുടെ മരണം: യൂത്ത് കോൺഗ്രസ് ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി

പൊൻകുന്നം അനന്തു അജിയുടെതു ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നും കേരള പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആരോപിച്ചു. അനന്തു അജിയുടെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഡിവൈഎസ്പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകായിരുന്നു ഡിസിസി പ്രസിഡന്റ്.

യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.ഷിനാസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് റെമിൻ രാജൻ, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമണ്ണശ്ശേരിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, ഷാൻ ടി. ജോൺ, സീതു ശശിധരൻ, ജിത്തു കാരിമാടത്ത്, ജിത്തു ജോസ് എബ്രഹാം, നിബു ഷൗക്കത്ത്, അസീബ് സൈനുദ്ദീൻ, സനോജ് പനയ്ക്കൽ, നായിഫ് ഫൈസി, നിസാമുദ്ദീൻ, ദിലീപ് ചന്ദ്രൻ, സച്ചിൻ പുളിക്കൽ, ജോജൻ ജോസഫ്, തോമസുകുട്ടി, അഭിജിത് ആർ.പനമറ്റം, അച്ചു ഷാജി, ബാരിഖ് നിഷാദ് ,ജെറിൻ റോയ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!