KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനന്തുവിന്റെ ആത്മഹത്യ : ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

പൊൻകുന്നം : എലിക്കുളം വഞ്ചിമല സ്വദേശി അനന്തു അജിയുടെ മരണമൊഴിയിൽ ആരോപണ വിധേയനായ ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ പൊൻകുന്നത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പൊൻകുന്നം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് എസ് ദീപു അധ്യക്ഷനായി.

ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ബി സുരേഷ്കുമാർ,സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ, ബ്ലോക്ക് സെക്രട്ടറി ബി ഗൗതം, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വൈഷ്ണവി ഷാജി ,ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ ശ്രീകാന്ത് പി തങ്കച്ചൻ, ഷാമില ഷാജി തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!