ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ കുടുംബ സംഗമം നടത്തി
കാഞ്ഞിരപ്പള്ളി: റൂബി ജൂബി ലി ആഘോഷങ്ങളുടെ ഭാഗമായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ കുടുംബ സംഗമം നടത്തി. രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ ജോസഫ് പൊങ്ങന്താനം അധ്യക്ഷത വഹിച്ചു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, വികാരി ജനറാൾ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട്, ബനഡിക്ടൻ ആശ്രമാധിപതി ഫാ.ക്ലെമന്റ് എട്ടാനിയിൽ, മുൻ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ, മുൻ പ്രിൻസിപ്പൽ ഫാ.ജോഷി വാണിയപ്പുരയ്ക്കൽ, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, അധ്യാപക പ്രതിനിധി ജോസി ജോസഫ്, ആഗ്നസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
സ്കൂളിന്റെ പുതിയ വെബ്സൈറ്റിന്റെ ലോഞ്ചിങും റൂബി ജൂബിലി സ്മാരക സ്റ്റാംപിന്റെ പ്രകാശനവും നടത്തി. ഫാ.ഡോ.ആന്റണി നിര പ്പേൽ എജ്യൂക്കേഷനൽ ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയ പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ടിനെ അനുമോദിച്ചു. കുട്ടികളുടെ വിവിധ
കലാപരിപാടികളും നടത്തി


