KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്തിന് അഭിമാനം ; സംസ്ഥാന സ്കൂൾ കായിക മേളയിൽ കേദാർനാഥിന് സ്വർണ്ണ മെഡൽ ..

മുണ്ടക്കയം : തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ മുണ്ടക്കയം സ്വദേശി കേദാർനാഥ് കെ.എസിന് ഹൈജമ്പിൽ സ്വർണ്ണ മെഡൽ. സംസ്ഥാന അത്ലറ്റിക്സ് ജൂണിയർ ബോയ്‌സ് വിഭാഗത്തിലാണ് പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കേദാർനാഥ് സ്വർണ്ണ നേട്ടം കൈവരിച്ചത്. ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെ താരമാണ് കേദാർനാഥ്. 1.94 മീറ്റർ ചാടിയാണ് കേദാർനാഥ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മുണ്ടക്കയം വണ്ടൻപതാൽ കൊച്ചുകുടിയിൽ സനീഷ് പി.വിയുടെയും വിനോഭയുടെയും പുത്രനാണ് ഈ മിടുമിടുക്കൻ.

കഴിഞ്ഞ ഇടുക്കി ജില്ലാ മീറ്റിൽ ഹൈജംപിലും ട്രിപ്പിൽ ജംപിലും ലോങ്ങ് ജംപിലും കേദാർനാഥ് സ്വർണ്ണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ജൂണിയർ സ്റ്റേറ്റ് അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഹൈജംപിലും സുവർണ്ണ നേട്ടം കൊയ്തിരുന്നു. സന്തോഷ് ജോർജ് ആണ് കേദാർനാഥിന്റെ കോച്ച്. അടുത്ത ദിവസം നടക്കുന്ന ട്രിപ്പിൽ ജംപിലും ലോങ്ങ് ജംപിലും കേദാർനാഥ് മത്സരിക്കുന്നുണ്ട് . അവയിലും കേദാറിന് സ്വർണ്ണ മെഡൽ പ്രതീക്ഷയുണ്ട് .

error: Content is protected !!