എരുമേലി കരിങ്കല്ലുമ്മുഴിയിലെ അപകടക്കുഴി: സിപിഐ ധർണ നടത്തി.
എരുമേലി : തുടർച്ചയായി അപകടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കരിങ്കല്ലുമ്മുഴി ഭാഗത്ത് ദേശീയപാതയിലെ കുഴികളും ശോച്യാവസ്ഥയും ഉടനെ പരിഹരിക്കാൻ മരാമത്ത് വകുപ്പ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സിപിഐ എരുമേലി ലോക്കൽ കമ്മറ്റി പ്രതിഷേധ ധർണ നടത്തി. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ വി പി സുഗതൻ, വി എൻ വിനോദ്, അനുശ്രീ സാബു, സതീഷ്കുകുമാർ, പി പി തങ്കച്ചൻ, എസ് ഷിജുകുമാർ എന്നിവർ പ്രസംഗിച്ചു. സുരേന്ദ്രൻ നായർ, ബിജോ ജോസഫ്, ടി സി ഫീലിപ്പോസ്, തോമസ് ജോൺ, എം എം ബാബു, അബ്ദുൽ ജലീൽ, റഹ്മത്തുള്ള എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.
