KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് മിനി സിവിൽ സ്റ്റേഷൻ ; പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി

മുണ്ടക്കയം : മുണ്ടക്കയത്ത് പ്രവർത്തിച്ചുവരുന്ന വിവിധ സർക്കാർ ഓഫീസുകൾ, ഒറ്റ ബിൽഡിങ്ങിലേക്ക് ആക്കുന്നതിന്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ വികസന ഫണ്ടിൽ നിന്നും അഞ്ചു കോടി രൂപ ചെലവിട്ടാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്.

പുത്തൻ ചന്തയിൽ പ്രവർത്തിച്ചുവരുന്ന സ്പെഷ്യൽ തഹസിൽദർ ഓഫീസിനോട് ചേർന്നാണ് പുതിയ ബിൽഡിംഗ് നിർമ്മാണം ആരംഭിക്കുന്നത്.
മുണ്ടക്കയത്തിന്റെ ഉപ നഗരമായി മാറിക്കൊണ്ടിരിക്കുന്ന പുത്തൻചന്തയിൽ ഒന്നേകാൽ കോടി രൂപ ചിലവിട്ട് ആധുനിക സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു വരുന്നു, മുണ്ടക്കയം ബൈപ്പാസിൽ നിന്നും നടപ്പാലം ഉടൻ നിർമ്മിക്കും.
മിനി സിവിൽ സ്റ്റേഷന്റെ പ്രാരംഭ സർവ്വേ ജോലികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖദാസിന്റെ നേതൃത്തത്തിൽ ഭരണ സമിതി പരിശോധിച്ച് വിലയിരുത്തി .

error: Content is protected !!