സാഹിത്യ വർഷാചരണവും, കോഫി ടേബിൾ സർഗ്ഗസംവാദവും
പെരുവന്താനം: സെന്റ് ആന്റണീസ് കോളേജ് മലയാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സാഹിത്യ വർഷാചരണവും, കോഫി ടേബിൾ സർഗ്ഗസംവാദവും സംഘടിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്ന് രാവിലെ 10:30 നു പ്രശസ്ത കവിയത്രി രമാ ദിലീപ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഓരോ സാഹിത്യകാരന്മാരെയും, അവരുടെ എഴുത്തിനെയും പരിചയപ്പെടുത്തുന്നു. അക്ഷരമുഖങ്ങൾ,പനോരമ, മോഴിച്ചെപ്പ്, ലക്സികോണ്‍ ലോഞ്ച്, ലിറ്റററി സ്പാർക്ക് എന്നിങ്ങനെ 5 വിഭാഗങ്ങളായി തിരിച്ചാണ് ഈ പ്രോഗ്രാം നടത്തുന്നത്. അക്ഷരമുഖം സാഹിത്യകാരെ പരിചയപ്പെടുത്തുന്ന പ്രോഗ്രാമിന്റെ പേരാണ്. പനോരമ എന്ന വിഭാഗത്തിൽ ശ്രദ്ധയായ സിനിമകളുടെ നിരൂപണം സംവാദ വിഷയമാകും. മൊഴിച്ചെപ്പ് എന്ന വിഭാഗത്തിൽ നോവൽ, കഥ, കവിത, നാടൻ പാട്ടുകൾ എന്നിവ സംവാദ വിഷയമാണ്. ലക്സികോണ്‍ ലോഞ്ച് എന്ന വിഭാഗത്തിൽ പുതിയ വാക്കുകളും പരിചയപ്പെടുത്തും. ലിറ്റററി സ്പാർക്ക് എന്ന വിഭാഗത്തിൽ പുസ്തകങ്ങള്‍ പരസ്പരം കൈമാറും.
പരമ്പരാഗത സംവാദരീതികൾക്കും ചർച്ചകൾക്കും വിരാമം ഇട്ടുകൊണ്ട് ജെൻ-സി തലമുറയെ വായനയിലേക്ക് ആകർഷിക്കുകയാണ് 15 മിനിറ്റ് ദൈർഘ്യമുള്ള ഈ പദ്ധതി വിഭാവനം ചെയ്യുന്നത് എന്ന് കോളേജ് ചെയര്‍മാന്‍ ശ്രി ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി എന്നിവര്‍ അറിയിച്ചു. ഓരോ അവതരണത്തിനും പ്രത്യേക സമ്മാനങ്ങൾ നൽകും. അവതരണത്തിന്റെ ചുരുക്കം അച്ചടിച്ച് കോളേജ് ലൈബ്രറിയില്‍ റഫറൻസ് ആയി സൂക്ഷിക്കും. വിദ്യാർത്ഥികൾക്ക് പ്രൊജക്റ്റ് വര്‍ക്കിന് ഇത് ഉപകാരപ്രദമാകും. പുതുതലമുറയിൽ വായനാശീലം വളർത്തുന്നതിന് ‘പുസ്തക കൈമാറ്റം’ എന്ന ആശയവും പദ്ധതി വിഭാവനം ചെയ്യുന്നു. പരമ്പരാഗത മീറ്റിംഗ് ശൈലികൾ പൂർണമായും ഒഴിവാക്കിയാവും പ്രോഗ്രാം നടത്തുക. അധ്യാപകരും, വിദ്യാർത്ഥികളും അഭിരുചിക്കനുസരിച്ച് അവതരണം നടത്തുന്നുവെന്നതും ഈ പ്രോഗ്രാമിന്റെ പുതുമയാണ്.
കലാമൂല്യമുള്ള സിനിമകളുടെ നിരൂപണവും, കവിയരങ്ങും പ്രോഗ്രാമില്‍ അവതരിപ്പിക്കും. പഠനത്തോടൊപ്പം സർഗ്ഗസൃഷ്ടിയുള്ള ആശയങ്ങൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്നതാണ് പ്രോഗ്രാമിന്റെ അടിസ്ഥാന ലക്ഷ്യം. പുതുതലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാമിന്റെ ദൈർഘ്യം കുറച്ചതെന്നും സംഘാടക സമിതി അറിയിച്ചു. കേരളപ്പിറവി ദിനത്തില്‍ കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ കവിയത്രി ശ്രീമതി രമാ ദിലീപ് ആദ്യ അവതരണം നടത്തും. പ്രോഗ്രാം കൺവീനറായ പി അനുരാഗ്, ജോയിന്‍ കൺവീനര്‍മാരായ റ്റിജോമോന്‍ ജേക്കബ്, അഞ്ജലി ആര്‍ നായർ, അശ്വിനി ജെയ്സി, ജിനു തോമസ്, ഷാന്റിമോള്‍ എസ്, ബിന്ദു പി ആര്‍, ജസ്റ്റിന്‍ ജോസ്, ബിബിന്‍ പയസ്, റിജോമോന്‍ ബേബി, വൈസ് പ്രിന്‍സിപ്പല്‍മാരായ സുപർണ്ണ രാജു, ബോബി കെ മാത്യു, രതീഷ് പി ആർ എന്നിവർ സംസാരിക്കും. പൊതുജനങ്ങൾക്കും അഭിരുചികള്‍ക്കനുസരിച്ച് പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്.
